കഥകളി കലാലോകത്തിന് തീരാനഷ്ടം; കലാമണ്ഡലം അധ്യാപകൻ ഹരി ആർ നായർ അന്തരിച്ചു

തൃശൂർ: ഹരി ആർ നായർ അന്തരിച്ചു. കേരള കലാമണ്ഡലം കഥകളി തെക്കൻ കളരി അധ്യാപകനായിരുന്ന ഹരി ആർ നായരെ പാഞ്ഞാളിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.സ്കൂൾ അധ്യാപികയായ അഞ്ജലിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്

. കഥകളിയിലെ ‘ചുവന്ന താടി’, ‘കറുത്ത താടി’, ‘കാട്ടാളൻ’ തുടങ്ങിയ ശക്തമായ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കലാകാരനായിരുന്നു ഹരി ആർ നായർ. കലാരംഗത്തും ശിഷ്യർക്കിടയിലും അദ്ദേഹത്തിന് വലിയ സ്നേഹവും അംഗീകാരവും ഉണ്ടായിരുന്നു.ഹരി ആർ നായരുടെ നിര്യാണത്തിൽ കലാസാംസ്കാരിക രംഗത്തുനിന്നും നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *