ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന കെ റെയിൽ പദ്ധതി റദ്ദാക്കിക്കൊണ്ട് വി ഡി സതീശൻ സർക്കാർ.
പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞ കുറ്റികൾ നീക്കം ചെയ്യാനും സിൽവർലൈനുമായി ബന്ധപ്പെട്ടുള്ള കേസുകൾ അതിന്റെ സ്വഭാവമനുസരിച്ച് പിൻവലിക്കാനുള്ള ശുപാർശ കോടതിക്ക് മുമ്പാകെ സമർപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

