കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർഥി പിടിയിൽ

മുംബൈ: തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് 12 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ മുൻ മിസിസ് കേരള മത്സരാർഥിയായ യുവതി അറസ്റ്റിൽ. വയനാട് മാനന്തവാടി പുതുശ്ശേരി സ്വദേശിനി ഹർഷ സണ്ണി (28) യെയാണ് മുംബൈ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.ബാങ്കോക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ Chhatrapati Shivaji Maharaj International Airport എത്തിയപ്പോഴാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പരിശോധനയിൽ ഹർഷ കുടുങ്ങിയത്.സംശയത്തെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഹർഷയുടെ ട്രോളി ബാഗിൽ നിന്ന് വലിയ അളവിൽ ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെത്തി. പിടിച്ചെടുത്ത ലഹരിവസ്തുവിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 12 കോടി രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ലഹരിക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *