കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ. എൽ ടി സരിത കുമാരി

കോഴിക്കോട്: ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ. എൽ ടി സരിത കുമാരി ചുമതലയേറ്റു. ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. കെ കെ രാജാറാം വിരമിച്ച ഒഴിവിലേക്കാണ് നിയമനം.തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃക ആശുപത്രി സൂപ്രണ്ടായിരിക്കെയാണ് ഡോ. സരിത കുമാരിക്ക് ഹെൽത്ത് സർവീസ് അഡീഷണൽ ഡയറക്ടറായി പ്രമോഷൻ ലഭിക്കുകയും തുടർന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിതയാകുകയും ചെയ്തത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *