
കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ ഇടിച്ച് എട്ട് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശിയായ അഹമ്മദിന്റെ മകൻ ഫൈസാനാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ ഏകദേശം 8 മണിയോടെയാണ് അപകടം നടന്നത്. യശ്വന്ത്പുരിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുർ–കണ്ണൂർ എക്സ്പ്രസ് ട്രെയിനാണ് കുട്ടിയെ ഇടിച്ചത്.അപകടത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. സംഭവം നടന്ന ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സ തുടരുകയാണ്.അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചതായി അറിയുന്നു.
