ഗാർഹിക എൽപിജി വില വീണ്ടും കൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാം വർധന

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക (എൽപിജി) സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയുടെ വർധനയാണ് നിലവിൽ വന്നിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മൂന്ന് മാസത്തിനിടെ ഗാർഹിക എൽപിജി സിലിണ്ടറിന് വില വർധിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്.

പുതിയ നിരക്കുകൾ പ്രകാരം രാജ്യതലസ്ഥാനമായ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. ഇതിന് മുമ്പ് മാർച്ച് മാസത്തിൽ സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. കൂടാതെ, ഈ മാസം ആദ്യം വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിനും 42 രൂപയുടെ വർധനവ് പ്രഖ്യാപിച്ചിരുന്നു.

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും യുദ്ധസാഹചര്യങ്ങളും ആഗോള ഊർജവിതരണ ശൃംഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഉയരുന്നതെന്നും അതുവഴി ആഭ്യന്തര വിപണിയിലും വിലക്കയറ്റം ഉണ്ടാകുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, നിലവിലെ നിരക്കിൽ ഗാർഹിക സിലിണ്ടർ വിതരണം ചെയ്യുമ്പോൾ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുന്നതായും റിപ്പോർട്ടുകളുണ്ട്. വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു സിലിണ്ടറിന് ഏകദേശം 703 രൂപയുടെ നഷ്ടമാണ് കമ്പനികൾ വഹിച്ചിരുന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

തുടർച്ചയായ വിലവർധന സാധാരണ കുടുംബങ്ങളുടെ ഗാർഹിക ബജറ്റിന് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

:ഗാർഹിക എൽപിജി വില വീണ്ടും കൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാം വർധനന്യൂഡൽഹി: രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക (എൽപിജി) സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയുടെ വർധനയാണ് നിലവിൽ വന്നിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മൂന്ന് മാസത്തിനിടെ ഗാർഹിക എൽപിജി സിലിണ്ടറിന് വില വർധിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്.പുതിയ നിരക്കുകൾ പ്രകാരം രാജ്യതലസ്ഥാനമായ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. ഇതിന് മുമ്പ് മാർച്ച് മാസത്തിൽ സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. കൂടാതെ, ഈ മാസം ആദ്യം വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിനും 42 രൂപയുടെ വർധനവ് പ്രഖ്യാപിച്ചിരുന്നു.പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും യുദ്ധസാഹചര്യങ്ങളും ആഗോള ഊർജവിതരണ ശൃംഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഉയരുന്നതെന്നും അതുവഴി ആഭ്യന്തര വിപണിയിലും വിലക്കയറ്റം ഉണ്ടാകുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അതേസമയം, നിലവിലെ നിരക്കിൽ ഗാർഹിക സിലിണ്ടർ വിതരണം ചെയ്യുമ്പോൾ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുന്നതായും റിപ്പോർട്ടുകളുണ്ട്. വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു സിലിണ്ടറിന് ഏകദേശം 703 രൂപയുടെ നഷ്ടമാണ് കമ്പനികൾ വഹിച്ചിരുന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.തുടർച്ചയായ വിലവർധന സാധാരണ കുടുംബങ്ങളുടെ ഗാർഹിക ബജറ്റിന് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *