ചാനലുകൾ ഏകപക്ഷീയമായി ചർച്ച നടത്തുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ; ‘തനിക്ക് പുരസ്‌കാരം കിട്ടുമ്പോൾ മാത്രമാണ് പ്രശ്നം

‘കൊച്ചി: ചാനൽ ചർച്ചകൾക്കെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. വിഷയങ്ങൾ ശരിയായി പഠിക്കാതെയാണ് പല ചാനലുകളും ചർച്ചകൾ നടത്തുന്നതെന്നും, തനിക്ക് പുരസ്‌കാരം ലഭിക്കുമ്പോൾ മാത്രമാണ് ചിലർക്കും മാധ്യമങ്ങൾക്കും പ്രശ്നമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നിന്ന് പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി കേരളത്തിലെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചാനലുകൾ ഏകപക്ഷീയമായാണ് ചർച്ചകൾ നടത്തുന്നതെന്നും, വസ്തുതകൾ പരിശോധിക്കാതെ തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്‌കാരം ഗുരുവിന് സമർപ്പിക്കുന്നതായും വെള്ളാപ്പള്ളി വ്യക്തമാക്കി. മലപ്പുറത്തെക്കുറിച്ച് താൻ വർഗീയ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്നും, ജാതിയുടെ പേരിൽ നീതി നിഷേധിക്കപ്പെട്ട സമുദായത്തിന് വേണ്ടി ഇനിയും ജാതിയെക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026-ലെ പത്മഭൂഷൺ പുരസ്‌കാരം സാമൂഹിക സേവനരംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് വെള്ളാപ്പള്ളി നടേശന് നൽകിയത്. ഈ പുരസ്‌കാരത്തെ ചൊല്ലി അനുകൂല-പ്രതികൂല ചർച്ചകൾ നേരത്തെയും ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *