
കോഴിക്കോട്: ചെറുവണ്ണൂർ കുണ്ടായിതോട് ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.കോയപാടത്തെ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷബി ഹജ്ജുമ്മ ആണ് മരിച്ചത്.ഇന്ന് വൈകുന്നേരമാണ് അപകടം സംഭവിച്ചത്.പേരക്കുട്ടിയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ കുണ്ടായിത്തോട് ഗീതാഞ്ജലി പ്രസിനടുത്ത് വെച്ച് മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യബസ് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ആയിഷബി ഹജ്ജുമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.അപകടത്തിൽ സ്കൂട്ടർ ഓടിച്ച അമീന മർജ്ജാനക്ക് പരിക്കേറ്റു.ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മക്കൾ :നബീസ, നസീമ, ഷെരീഫ, സീനത്ത്, കോയാലി ,ഖമറുദ്ദീൻ
