
തിരുവനന്തപുരം: ‘‘ജീവിക്കാൻ വേണ്ടിയാണ് അതിരാവിലെ വണ്ടിയുമായി ഇറങ്ങിയത്. നമുക്ക് രാഷ്ട്രീയമൊന്നുമില്ല. ഉപജീവന മാർഗമാണ് ദാ ഈ ഗതിയിലായി കിടക്കുന്നത്’’ — ആക്രമിക്കപ്പെട്ട കാറിനരികിൽ നിന്ന് ഡ്രൈവർ ശ്രീകാര്യം സ്വദേശി ശ്യാംരാജിന്റെ വേദനാഭരിതമായ പ്രതികരണം
.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങുകയായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കുനേരെ സി.പി.എം. പ്രവർത്തകർ ആക്രമണം നടത്തിയ സംഭവത്തിലാണ് ശ്യാംരാജിന് പരിക്കേറ്റത്. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നതിനെ തുടർന്ന് കണ്ണിലും കൈയിലും പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു.സംഭവത്തിൽ ശ്യാംരാജ് ഓടിച്ച കാർ പൂർണമായും തകർന്നു. ഇതിന് പുറമെ മറ്റു രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
