കോഴിക്കോട്: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാരിയരുടെ പിതാവ് ചെത്തല്ലൂർ മഹാദേവ പന്തൽ വാര്യത്ത് ഗോവിന്ദ വാരിയർ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം.മിലിട്ടറി സർവീസിന് ശേഷം ഇന്ത്യൻ റെയിൽവേയിൽ സേവനമനുഷ്ഠിച്ച ഗോവിന്ദ വാരിയർ വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിരമിച്ചത്.ഭാര്യ പരേതയായ രുഗ്മിണി (റിട്ട. പ്രധാനാധ്യാപിക, ചെത്തല്ലൂർ യു.പി. സ്കൂൾ). മക്കൾ: സന്ദീപ് വാരിയർ, പരേതയായ ദീപ്തി.സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ നടക്കും
.#SandeepWarrier #Obituary #KeralaNews #Kozhikode #BreakingNews #MalabarJagrathaNewsLive
