
ചെമ്പുക്കാവ് മ്യൂസിയം ഭാഗത്തുനിന്ന് ഇടഞ്ഞോടിയ ആന നഗരത്തിലെ ജനവാസ മേഖലയിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏതാണ്ട് രണ്ട് കിലോമീറ്ററിലേറെ ദൂരം നിയന്ത്രണം വിട്ട് ഓടിയ ആന വഴിയിലുണ്ടായ നിരവധി വാഹനങ്ങൾ തകർത്തതോടെ പ്രദേശത്ത് വലിയ പരിഭ്രാന്തിയായിരുന്നു.ഓഫീസ് സമയമായതിനാൽ റോഡുകളിൽ വാഹന തിരക്ക് കൂടുതലായിരുന്നു. ആന പാഞ്ഞെത്തുന്നത് കണ്ട യാത്രക്കാർ വാഹനങ്ങൾ വഴിയിൽ നിർത്തി ജീവൻ രക്ഷിക്കാൻ ഇറങ്ങിയോടുകയായിരുന്നു. നിരവധി കാറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എന്നിവ ആന തകർത്തതായി ദൃക്സാക്ഷികൾ പറഞ്ഞു.സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. ആനയെ നിയന്ത്രണ വിധേയമാക്കാൻ പാപ്പാന്മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ശ്രമം തുടരുകയായിരുന്നു. പിന്നീട് ആനയെ തളക്കുകയായിരുന്നു. പ്രദേശവാസികളും യാത്രക്കാരും വലിയ ഭീതിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്
