നാല് വടക്കൻ ജില്ലകളിൽ വൈദ്യുതി നിയന്ത്രണം തുടർന്നേക്കും..

: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗീകമായി വൈദ്യുതി തടസ്സം തുടരാൻ സാധ്യതയുണ്ടെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്‌ അറിയിച്ചു.ട്രാൻസ്മിഷൻ ശൃംഖലയിലെ അറ്റകുറ്റപ്പണികളും സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും ജോലികൾ പൂർത്തിയാക്കാൻ മേയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് Power Grid Corporation of India Limited അറിയിച്ചതായും കെഎസ്ഇബി വ്യക്തമാക്കി.ഇതിനിടെ ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി മുടക്കവും വോൾട്ടേജ് വ്യതിയാനങ്ങളും അനുഭവപ്പെടാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *