നിപ പോരാട്ടത്തിൽ നിർണായക നീക്കം; ഫാറൂഖ് കോളേജ് സ്വദേശിക്ക് ഇന്ന് പ്രത്യേക ചികിത്സ

0-4608×2592-0-0-{}-0-12#

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള ഫാറൂഖ് കോളേജ് സ്വദേശിക്ക് ഇന്ന് മോണോക്ലോണൽ ആന്റിബോഡി ചികിത്സ നൽകും. വൈറസിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പ്രത്യേക ചികിത്സയ്ക്ക് ഡോക്ടർമാർ തീരുമാനമെടുത്തത്.രോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുണ്ടെങ്കിലും രക്തസമ്മർദത്തിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വൈറസ് ബാധ മൂലമുണ്ടായ മസ്തിഷ്കത്തിലെ എൻസഫലൈറ്റിസ് ഗുരുതര ആശങ്കയായി തുടരുകയാണ്. രോഗബാധ മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും കൂടുതൽ പരിശോധനകൾ നടത്താനുമായി ഐ.സി.എം.ആറിലെ വിദഗ്ധസംഘം ശനിയാഴ്ച കോഴിക്കോട്ടെത്തും. രോഗത്തിന്റെ ഉറവിടവും വ്യാപന സാധ്യതയും സംബന്ധിച്ച് സംഘം വിശദമായ പഠനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *