പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതി; 25കാരിക്കെതിരെ പോക്സോ കേസ്

കാസർകോട്: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 25 വയസുകാരിക്കെതിരെ മേൽപ്പറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായ യുവതിക്കെതിരെയാണ് നടപടി.വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന സമയത്ത് യുവതി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അടുത്തിടെ സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി സംഭവം അധികൃതരോട് വെളിപ്പെടുത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.സമാന സ്വഭാവമുള്ള കേസുകളിൽ യുവതി നേരത്തെയും പ്രതിയായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും നിലവിലെ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *