പരിസ്ഥിതി ദിനത്തിൽ ‘ദയാനന്ദവനം’ പദ്ധതിക്ക് തുടക്കം; വേദക്ഷേത്രത്തിൽ വൃക്ഷത്തൈ വിതരണം നാളെ

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ വിഭാവനം ചെയ്ത ‘ദയാനന്ദവനം’ പദ്ധതിക്ക് ജൂൺ 5 ന് തുടക്കമാകും. കോഴിക്കോട് നഗരത്തിലെ വേദക്ഷേത്രത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷ് വൃക്ഷത്തൈ വിതരണത്തിന് നേതൃത്വം നൽകും.പരിസ്ഥിതി സംരക്ഷണവും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും സമൂഹത്തിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യും. തൈകൾ ആവശ്യമുള്ളവർക്ക് 0495-2961151, 91887 93181 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂടുതൽ ആളുകളെ വൃക്ഷതൈ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയാണ് ‘ദയാനന്ദവനം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *