പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഷിജുവിന്റെ മൃതദേഹം കണ്ടെത്തി

പൂനൂർ | പൂനൂർ പുഴയിൽ കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂർ സ്വദേശി ഷിജുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പൂനൂർ പഴയ പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ഫയർഫോഴ്സും സിവിൽ ഡിഫൻസ് സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ വ്യാപക തിരച്ചിലിലും ഷിജുവിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്നലെ രാത്രി തിരച്ചിൽ അവസാനിപ്പിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ വീണ്ടും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം പൂനൂരിന് സമീപമുള്ള കാവുള്ളപറമ്പ് കുണ്ടത്തിൽ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഷിജു ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായത്. സംഭവത്തിന് പിന്നാലെ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.തുടർനടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രദേശത്ത് ദുഃഖാന്തരീക്ഷമാണ് നിലനിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *