
പട്ടാമ്പി: കൊപ്പത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചുണ്ടമ്പറ്റ കുളക്കാട്ടിൽ സ്വദേശി 19 വയസ്സുകാരൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.പട്ടാമ്പി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന സ്കൂട്ടറും എതിർദിശയിൽ വന്ന ദോസ്ത് വാഹനവും കൊപ്പം ജംഗ്ഷനിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനായ മുഹമ്മദ് നിഹാലിനെ ഉടൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ നിഹാലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിലാണ്.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
