പ്രിയദർശിനി പദ്ധതി തുടരും; സൗജന്യ യാത്രാ പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി”

കൊച്ചി: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പദ്ധതിയുടെ ഭരണഘടനാവിരുദ്ധത തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.പദ്ധതി രാഷ്ട്രീയ നേട്ടത്തിനായുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നും ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാത വിലയിരുത്തലോ കൂടാതെയാണ് നടപ്പാക്കിയതെന്നുമായിരുന്നു ഹർജിയിലെ പ്രധാന വാദം. പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് ഉണ്ടാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.എന്നാൽ, തിരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ പാലിച്ചതിനെ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നായിരുന്നു കോടതിയുടെ ചോദ്യം. വാദം കേട്ടശേഷം വിധി പറയാനായി മാറ്റിവെച്ച ഹർജി ഇന്ന് തള്ളുകയായിരുന്നു.

“#KeralaHighCourt #PriyadarshiniScheme #KeralaGovernment #FreeBusTravel #KeralaNews #MalabarJagrathaNewsLive

Leave a Reply

Your email address will not be published. Required fields are marked *