
ഫറോക്ക് കരുവാൻതിരുത്തിയിൽ വീട്ടിൽ പ്രസവം; നവജാത ശിശു മരിച്ചു
ഫറോക്ക് കരുവൻന്തുരുത്തിയിൽ വീട്ടിൽ നടന്ന പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവാണ് ഭാര്യയ്ക്ക് വീട്ടിൽ പ്രസവമെടുത്തതെന്നാണ് വിവരം. ദമ്പതികളുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്.മുൻപ് നടന്ന അഞ്ചാമത്തെ പ്രസവവും വീട്ടിൽ തന്നെയായിരുന്നുവെന്ന് വാർഡ് കൗൺസിലർ കോടമന സരസു ജാഗ്രത ന്യൂസിനോട് പറഞ്ഞു. കുടുംബത്തിലെ കുട്ടികൾക്ക് ആവശ്യമായ വാക്സിനുകളോ അനുബന്ധ ചികിത്സകളോ നൽകിയിട്ടില്ലെന്നും അവർ ആരോപിച്ചു.ഇതിനുമുമ്പ് ജനിച്ച അഞ്ച് കുട്ടികളിൽ രണ്ട് പേർ വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മരിച്ചതായും കൗൺസിലർ വ്യക്തമാക്കി. നിലവിലെ സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പും ബന്ധപ്പെട്ട അധികൃതരും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.വീട്ടിൽ സുരക്ഷിതമല്ലാത്ത രീതിയിൽ പ്രസവം നടത്തിയതാണോ ദുരന്തത്തിന് കാരണമായതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. പ്രദേശത്ത് സംഭവം വലിയ ആശങ്കയ്ക്കും ചർച്ചകൾക്കും ഇടയാക്കിയിട്ടുണ്ട്.
