ഫറോക്ക് പെരുമുഖത്ത് മലേറിയ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി; ഫോഗിങ് ഉൾപ്പെടെയുള്ള കൊതുക് നിർമാർജന നടപടികൾ പുരോഗമിക്കുന്നു.

ഫറോക്ക് : കോഴിക്കോട് ജില്ലയിലെ ഫറോക്ക് നഗരസഭ പരിധിയിലെ പെരുമുഖം പ്രദേശത്ത് മലേറിയ സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഒരാൾക്കാണ് രോഗം കണ്ടെത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫറോക്ക് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ അടിയന്തര പ്രതിരോധ നടപടികൾ ആരംഭിച്ചു. രോഗിയുടെ താമസസ്ഥലവും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തുകയും കൊതുക് നിർമാർജന പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു.പരിസരത്തെ വീടുകളിലും മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും ഫോഗിങ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. രോഗവ്യാപന സാധ്യത ഒഴിവാക്കുന്നതിനായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടുകളുടെയും പരിസരങ്ങളുടെയും ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *