ബേപ്പൂരിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ ബേപ്പൂരിൽ ശക്തമായ കാറ്റിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. അപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണെങ്കിലും സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യബന്ധന വള്ളങ്ങളിലെ തൊഴിലാളികൾ സമയോചിതമായി രക്ഷപ്പെടുത്തി.രാവിലെ 7.30ഓടെ ബേപ്പൂർ പുലിമൂട്ടിന് സമീപം ഡിങ്കി ഇനത്തിൽപ്പെട്ട ‘റബഹാ’ എന്ന വള്ളമാണ് ശക്തമായ കാറ്റിൽ മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു.അതേസമയം, കനത്ത മഴയെ തുടർന്ന് ജില്ലയിലെ മിക്ക പുഴകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *