ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 29 സ്ഥാപനങ്ങൾക്ക് നോട്ടീസ്

കോഴിക്കോട് :എലത്തൂർ സർക്കിൾ പരിധിയിലെ 136 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ 29 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതോടൊപ്പം ആറ് സ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിച്ചു.പരിശോധനയുടെ ഭാഗമായി 123 ഭക്ഷ്യസാമ്പിളുകൾ ലാബ് പരിശോധനയ്ക്കായി ശേഖരിച്ചു. തലക്കുളത്തൂർ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലെയും കുടിവെള്ള സാമ്പിളുകളും പരിശോധിച്ചു. മത്സ്യവിൽപനശാലകളിൽ നിന്ന് ശേഖരിച്ച 30ഓളം സാമ്പിളുകളുടെ ഗുണനിലവാരവും ഉറപ്പാക്കി. സ്കൂളുകളിലെയും അങ്കണവാടികളിലെയും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കായി ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ സി. എ. വിമൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *