മട്ടന്നൂർ ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കമുള്ള 17 പ്രതികൾക്ക് ജാമ്യം

:കണ്ണൂർ: ഏറെ രാഷ്ട്രീയ പ്രാധാന്യമാർജിച്ച മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ നിർണായക ഉത്തരവുമായി കോടതി. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ 17 പ്രതികളുടെയും ജാമ്യം അനുവദിച്ച്കോടതി . ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതും കേസിന്റെ വിചാരണയെ ബാധിക്കുന്ന തരത്തിലുള്ള നടപടികൾ ഉണ്ടായതിിനാൽ ഇന്നലെ പ്രതി കൾക്ക് ജാമ്യം നിഷെധിച്ചിരുന്നു.

.2018 ഫെബ്രുവരിയിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് മട്ടന്നൂരിൽ വെട്ടിക്കൊല ചെയ്യപ്പെട്ടത്. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ കേസിൽ സി.പി.എം പ്രവർത്തകർക്ക് നേരെയായിരുന്നു ആരോപണം ഉയർന്നത്. പിന്നീട് അന്വേഷണം ശക്തമാക്കുകയും നിരവധി പേരെ പ്രതിചേർക്കുകയും ചെയ്തു.പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം റദ്ദാക്കാൻ ഇന്നലെ തീരുമാനമെടുത്തത് കോടതി ഉത്തരവിനെ തുടർന്ന് പ്രതികൾ ഉടൻ കീഴടങ്ങേണ്ട സാഹചര്യമുണ്ടായിരുന്നു

കേസിന്റെ തുടർനടപടികൾ കണ്ണൂർ രാഷ്ട്രീയത്തിൽ വീണ്ടും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *