മലപ്പുറം ജില്ലയുടെ വികസനത്തിന് ഇവ അനിവാര്യം

മഞ്ചേരി∙ മഞ്ചേരി മെഡിക്കൽ കോളജ് വികസനം. സ്ഥിതി ചെയ്യുന്നത് മഞ്ചേരിയിലാണെങ്കിലും ജില്ലയുടെ ആകെ ആവശ്യമാണിത്. സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യ പരിമിതിയുമെല്ലാം പരിഹരിക്കാൻ പുതിയ സർക്കാർ മുൻകയ്യെടുക്കുമെന്ന പ്രതീക്ഷയോടെ മഞ്ചേരിയും മലപ്പുറമൊന്നാകെയും കാത്തിരിക്കുന്നു

.വള്ളിക്കുന്ന്∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിലെ അഗ്നിരക്ഷാ യൂണിറ്റ് നിർമിക്കുന്നതിന് പ്രഥമ പരിഗണന നൽകണം. 50 സെന്റ് സ്ഥലം സർവകലാശാല വിട്ടുനൽകിയിട്ട് 3 വർഷം കഴിഞ്ഞു. കാലിക്കറ്റ് സർവകലാശാല, കോഴിക്കോട് രാജ്യാന്തര വിമാനത്താവളം, കാക്കഞ്ചേരി കിൻഫ്ര ടെക്നോപാർക്ക്, ചേളാരി ഐഒസി എൽപിജി ബോട്‌ലിങ് പ്ലാന്റ്, സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന്റെ കേന്ദ്ര കാര്യാലയം എന്നിവ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ അഗ്നിരക്ഷാ യൂണിറ്റ് അനിവാര്യം

.ഏറനാട്∙ അരീക്കോട് താലൂക്ക് ആശുപത്രി ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള ആതുരാലയമായി ഉയരുമെന്ന പ്രതീക്ഷ. ആശുപത്രിക്കായി പൂക്കോട്ടുചോലയിൽ മൂന്നര ഏക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ഫലപ്രദമായ ഇടപെടലാണ് ആവശ്യം. മണ്ഡലത്തിന്റെ എംഎൽഎ മന്ത്രിയായി വന്നതോടെ എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ.

തിരൂരങ്ങാടി∙ താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തൽ, ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കൽ, ഐഐഎസ്‌ടിക്ക് സ്ഥലം ഏറ്റെടുക്കൽ, സയൻസ് പാർക്ക് രണ്ടാം ഘട്ട നിർമാണം, കീരനെല്ലൂർ ടൂറിസം പദ്ധതി തുടങ്ങി മണ്ഡലം കാത്തിരിക്കുന്ന പദ്ധതികൾ ഏറെതാനൂർ∙ ശുദ്ധജല വിതരണത്തിനു ഫലപ്രദമായ മാർഗം വേണമെന്ന്, തീരദേശം കൂടി ഉൾപ്പെടുന്ന മണ്ഡലം ദീർഘനാളായി ആവശ്യപ്പെടുന്നതാണ്. പോളിടെക്നിക് ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണം, കനോലി കനാൽ നവീകരിച്ച് ബോട്ട് സഞ്ചാരത്തിനു യോഗ്യമാക്കുകയും സൗന്ദര്യവൽക്കരിക്കുകയും വേണം.

കൊണ്ടോട്ടി∙ മിനി സിവിൽ സ്റ്റേഷനും ഫയർ സ്റ്റേഷനും വേണം. വിമാനത്താവള നഗരമായ കൊണ്ടോട്ടിയിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടി വേണം. വിമാനത്താവളം, ഹജ് ഹൗസ് എന്നിവയുടെ ഫസ്റ്റ് റഫറൽ ആശുപത്രിയായ താലൂക്ക് ആശുപത്രി നവീകരിക്കണം.

തവനൂർ∙ മണ്ഡലത്തിലെ തീരദേശ മേഖലകളെ ബന്ധപ്പെടുത്തി ഹൗറ മോഡൽ പാലം. സ്വന്തമായി പൊലീസ് സ്റ്റേഷൻ ഇല്ലാത്ത മണ്ഡലത്തിന് ഉടൻ സ്റ്റേഷൻ വേണം. ജില്ലയിലെ പ്രധാന ടൗണായ എടപ്പാളിൽ ബസ് സ്റ്റാൻഡ്, തിരുനാവായ പാലം, കോലൊളമ്പ് – ഒളമ്പക്കടവ് – മാറഞ്ചേരി പാലം എന്നിവയ്ക്കു മുൻഗണന വേണം. ചമ്രവട്ടം റഗുലേറ്ററിന്റെ നിർമാണം പൂർത്തിയാക്കാൻ നടപടി വേണം.

നിലമ്പൂർ∙ ജില്ലാ ആശുപത്രിയിൽ കാർഡിയാക് യൂണിറ്റ് അനുവദിക്കുക, നിലമ്പൂർ ബൈപാസ് നിർമാണം തുടങ്ങുക, നിലമ്പൂർ -നഞ്ചൻകോട് റെയിൽപാത, മുണ്ടേരി മേപ്പാടി മലയോര പാത പദ്ധതികൾക്ക് ജീവൻ നൽകുക, 2019ൽ പ്രളയബാധിതരായ ആദിവാസികളുടെ പുനരധിവാസം.വേങ്ങര∙ വേങ്ങര നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം വേണം. മണ്ഡലത്തിൽ അനുവദിച്ച അഗ്നിരക്ഷാ സേനാ യൂണിറ്റ് ഉടൻ തുടങ്ങുന്നതിന് നടപടി വേണം

തിരൂർ∙ തിരൂർ ജില്ലാ ആശുപത്രിയിൽ നിർമാണം പൂർത്തിയാക്കിയ ഓങ്കോളജി വിഭാഗത്തിന്റെ പൂർണ തോതിലുള്ള പ്രവർത്തനം. ജില്ലയിലെയും അയൽ ജില്ലകളിലെയും കാൻസർ രോഗികളുടെ ചികിത്സയ്ക്കാണ് പദ്ധതി കൊണ്ടുവന്നത്. നിലവിൽ ഈ കെട്ടിടത്തിൽ ജില്ലാ ആശുപത്രിയിലെ ദന്തരോഗം ഉൾപ്പെടെയുള്ള വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവിടെ കാൻസർ ചികിത്സയ്ക്കു വേണ്ട ഉപകരണങ്ങൾ എത്തിക്കുകയുംവേണം.

വണ്ടൂർ∙ വാണിയമ്പലം റെയിൽവേ മേൽപാലം (കേന്ദ്ര റെയിൽവേ ബജറ്റിൽ തുക അനുവദിച്ചിട്ടും സ്ഥലം ഏറ്റെടുപ്പടക്കം ഇഴയുന്നു, വണ്ടൂർ താലൂക്ക് ആശുപത്രിയിൽ കൂടുതൽ തസ്തികകളും പ്രസവ ചികിത്സ ഉൾപ്പെടെ സൗകര്യങ്ങളും. ഡയാലിസിസ് കേന്ദ്രം വിപുലീകരണം, ജില്ലാ ആസ്ഥാനത്തേക്കും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പാലക്കാട് ഉൾപ്പെടെ അയൽജില്ലകളിലേക്കും കൂടുതൽ കെഎസ്ആർടിസി ബസുകൾ.മലപ്പുറം∙ ജില്ലാ ആസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിന്റെ പൂർത്തീകരണം വേഗത്തിലാക്കണം. 10 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മലപ്പുറം ഗവ.വനിതാ കോളജ് സ്വന്തം കെട്ടിടത്തിലേക്കു മാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം.

പൊന്നാനി∙ പൊന്നാനി തുറമുഖത്തിന്റെ വികസനം യാഥാർഥ്യമാക്കി അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തണം. പൊന്നാനിയെയും പടിഞ്ഞാറക്കരയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം യാഥാർഥ്യമാക്കണം.മങ്കട∙ മണ്ഡലത്തിൽ ആദ്യമായി നടപ്പിലാക്കേണ്ടത്, അങ്ങാടിപ്പുറം നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാണ്.ഓരാടംപാലം- മാനത്തു മംഗലം, ഓരാടംപാലം – വൈലോങ്ങര എന്നീ ബൈപാസുകളുടെ നിർമാണ പ്രവൃത്തി ഉടൻ തുടങ്ങണം.പെരിന്തൽമണ്ണ ∙ നഗരത്തിന്റെ ശാപമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഓരാടംപാലം–മാനത്തുമംഗലം ബൈപാസും ട്രാഫിക് ജംക്‌ഷൻ നവീകരണവും നടപ്പാക്കണം. കൊടികുത്തിമല ടൂറിസം നവീകരണവും പെരിന്തൽമണ്ണ ജില്ലാ ആശുപത്രി വികസനവും നടപ്പാക്കണം.കോട്ടയ്ക്കൽ∙ കേരളത്തിന്റെ ആയുർവേദ നഗരത്തിൽ ആയുർവേദ സർവകലാശാലയെന്ന സ്വപ്നത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. അത് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനം.

Leave a Reply

Your email address will not be published. Required fields are marked *