മാളവിക ജി. നായർ കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ പുതിയ അസിസ്റ്റന്റ് കലക്ടറായി മാളവിക ജി. നായർ ചുമതലയേറ്റു. 2025 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉദ്യോഗസ്ഥയായ മാളവിക, പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയാണ്.ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ നിന്ന് ബാച്ചിലർ ഓഫ് എൻജിനീയറിങ് ബിരുദം നേടിയ മാളവിക ജി. നായർ, ഐ.എ.എസ് സേവനത്തിലേക്ക് എത്തുന്നതിന് മുമ്പ് ഇൻകം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്നു.ഭരണപരിചയവും അക്കാദമിക മികവും കൈമുതലായ മാളവികയുടെ നിയമനം ജില്ലയിലെ ഭരണപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്ന് പ്രതീക്ഷിക്കുന്നു. ചുമതലയേറ്റ ശേഷം ജില്ലയിലെ വിവിധ വികസന-ജനക്ഷേമ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും ഭരണനിർവഹണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *