
വയനാട്: വയനാട് മേപ്പാടി മുത്തുമല പ്രദേശത്ത് വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ കാശ്മീർ സ്വദേശിനിയായ യുവതി മരിച്ചു. കാശ്മീർ സ്വദേശിനിയായ സ്ലി (പേര് സ്ഥിരീകരിക്കാനുണ്ട്) ആണ് മരിച്ചത്. ഭർത്താവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മേപ്പാടിയിൽ സ്ഥിരതാമസമാക്കി താമസിച്ചു വരികയായിരുന്ന ദമ്പതികൾ പ്രദേശത്ത് സഞ്ചരിക്കുമ്പോഴാണ് കാട്ടാന അപ്രതീക്ഷിതമായി ആക്രമിച്ചതെന്നാണ് വിവരം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെ തുടർന്ന് മേഖലയിൽ ഭീതി വ്യാപിച്ചിരിക്കുകയാണ്.
വനപാലകരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനയെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
