വീണ തൈക്കണ്ടിയെ ഇ.ഡി 10 മണിക്കൂർ ചോദ്യം ചെയ്തു; വീണ്ടും ഹാജരാകാൻ നോട്ടീസ്.

കൊച്ചി : സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിനെ ഏകദേശം 10 മണിക്കൂറിലധികം ചോദ്യം ചെയ്തു. തുടർന്ന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.വ്യാഴാഴ്ച രാവിലെ കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായ വീണയെ രാത്രി 8.30ഓടെയാണ് ചോദ്യംചെയ്യൽ അവസാനിപ്പിച്ച് വിട്ടയച്ചത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) നൽകിയ പുതിയ രേഖകൾ ലഭിച്ചതിനെ തുടർന്നാണ് ഇ.ഡി അടിയന്തരമായി ചോദ്യംചെയ്യലിന് വിളിപ്പിച്ചത്.മുൻപ് 29ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും, പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നേരത്തേ ഹാജരാകാൻ നിർദേശം നൽകുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും കൂടുതൽ ചോദ്യംചെയ്യലുകൾ ഉണ്ടാകാമെന്നും അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *