ശക്തമായ മഴ മുന്നറിയിപ്പ്: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന വയനാട്ടിൽ പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർകോട്, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യകേരള തീരം വരെ തീരദേശ ന്യൂനമർദപാത്തിയും, വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖലയും രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ ശക്തമായത്. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 8, 9 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.വടക്കൻ കേരളത്തിലാണ് നിലവിൽ കനത്ത മഴ കൂടുതൽ പ്രതീക്ഷിക്കുന്നത്. പല മേഖലകളിലായി വ്യത്യസ്ത അളവിൽ മഴ ലഭിക്കുന്നതിന് ‘ഓഫ്ഷോർ ഡ്രോപ്പ് വാൾ’ പ്രതിഭാസവും കാരണമാണെന്ന് ഐഎംഡി സീനിയർ സയന്റിസ്റ്റ് ഡോ. നരേഷ് വ്യക്തമാക്കി. കടലിനടിയിലെ തണുത്ത വെള്ളം മുകളിലേക്ക് ഉയരുന്നതും അതുവഴി അന്തരീക്ഷ താപനിലയിലും കാറ്റിന്റെ ദിശയിലും മാറ്റമുണ്ടാകുന്നതുമാണ് ഈ പ്രതിഭാസത്തിന്റെ പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *