
സുൽത്താൻ ബത്തേരി | സുൽത്താൻ ബത്തേരിയിൽ വൻ ലഹരി വേട്ടയിൽ 6400 പാക്കറ്റ് നിരോധിത പാൻമസാലകളുമായി യുവാവ് പിടിയിലായി. ബീനാച്ചി എക്സ് സർവീസ് മെൻ കോളനി മുത്തങ്ങ വീട്ടിൽ ഹാരിസിനെയാണ് പിടികൂടിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പാൻമസാലകളുടെ വലിയ ശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത പാൻമസാലകൾ എവിടെ നിന്നെത്തിച്ചതാണ്, ആര്‍ക്കൊക്കെ വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.സംഭവത്തിൽ ഹാരിസിനെതിരെ ബന്ധപ്പെട്ട നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ജില്ലയിൽ ലഹരി ഉൽപ്പന്നങ്ങളുടെ വ്യാപനം തടയുന്നതിനായി പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.#SulthanBathery #DrugRaid #PanMasalaSeizure #WayanadNews #MalabarJagrathaNewsLive
