സെന്‍സസ് 2027: കലക്ടറേറ്റില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

സെന്‍സസ് 2027: കലക്ടറേറ്റില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചുസെന്‍സസ് 2027 സെല്‍ഫ് എന്യൂമറേഷന്‍ നടപടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി സെന്‍സസ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനാവശ്യമായ സഹായം ഇവിടെ ലഭ്യമാകും.ഹെല്‍പ് ഡെസ്‌കിനോടനുബന്ധിച്ച് കലക്ടറേറ്റില്‍ ഒരുക്കിയ ഇന്‍സ്റ്റലേഷന്‍ ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു.വീടുകളും അനുബന്ധ സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ വ്യക്തികള്‍ക്ക് സ്വന്തമായി ഓണ്‍ലൈനായി രേഖപ്പെടുത്താന്‍ സഹായിക്കുന്ന സെല്‍ഫ് എന്യൂമറേഷന്‍ ജൂണ്‍ 16-നാണ് ആരംഭിച്ചത്. ജൂണ്‍ 30 വരെ രാവിലെ 6 മണി മുതല്‍ രാത്രി 12 മണി വരെ സേവനം ലഭ്യമാണ്.സെന്‍സസ് നടപടികള്‍ വേഗത്തിലാക്കുകയും എന്യൂമറേറ്റര്‍മാരുടെ ജോലിഭാരം കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *