സ്പീക്കർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ബിജെപി; സഭ ജനപ്രശ്നങ്ങൾക്ക് വേദിയാകണമെന്ന് രാജീവ് ചന്ദ്രശേഖർ

സംസ്ഥാന നിയമസഭയിൽ സ്പീക്കർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ബിജെപി–എൻഡിഎ പ്രതിനിധികൾ. തങ്ങളെ പിന്തുണച്ച മുപ്പതുലക്ഷം വോട്ടർമാരുടെ പേരിലും അഭിനന്ദനം രേഖപ്പെടുത്തുന്നതായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു.“ഒരു മാറ്റമാണ് കേരള ജനത ആഗ്രഹിക്കുന്നത്. നാടിന്റെ മികച്ച ഭാവിക്കായുള്ള ചർച്ചകൾ സഭയിൽ നടക്കണം,” എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കാൻ എല്ലാ ജനപ്രതിനിധികൾക്കും അവസരം ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും വികസനോന്മുഖവുമായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയ രാജീവ് ചന്ദ്രശേഖർ, അങ്ങയുടെ നേതൃത്വത്തിൽ നിയമസഭ സംസ്ഥാനത്തെ വികസിത കേരളത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.സഭ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന വേദിയാകണമെന്നും, അതിനായി എല്ലാവർക്കും സമാനമായ അവസരം ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *