അമ്മ’യിൽ പൊട്ടിത്തെറി; ശ്വേത മേനോൻ ഉൾപ്പെടെ മുഴുവൻ ഭരണസമിതി രാജിവെച്ചു

‘കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ഭരണ പ്രതിസന്ധി രൂക്ഷമായി. പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി കൂട്ടരാജി സമർപ്പിച്ചു. വാർഷിക ജനറൽ ബോഡി യോഗത്തിൽ വരവ്-ചെലവ് കണക്കുകളെ ചൊല്ലിയുണ്ടായ കടുത്ത തർക്കങ്ങളും ആരോപണ-പ്രത്യാരോപണങ്ങളുമാണ് രാജിയിലേക്ക് നയിച്ചത്.ജനറൽ സെക്രട്ടറി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ സാമ്പത്തിക കണക്കുകളിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അംഗങ്ങൾ ശക്തമായി പ്രതിഷേധിച്ചു. ഇതോടെ റിപ്പോർട്ട് പാസാക്കാനാകാതെ യോഗം കലുഷിതമായി. പ്രശ്നത്തിൽ കൂടുതൽ പരിശോധനയ്ക്ക് സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങളുടെ എതിർപ്പ് ശക്തമായതോടെ ഭരണസമിതി രാജിവെക്കുകയായിരുന്നു.യോഗത്തിൽ മുൻ പ്രസിഡന്റ് മോഹൻലാൽ സംഘടനയുടെ ഐക്യം നിലനിർത്തണമെന്ന് അഭ്യർഥിച്ച് വികാരനിർഭരമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തിൽ ‘അമ്മ’യുടെ പ്രവർത്തനങ്ങൾ താത്കാലിക സമിതിക്ക് കൈമാറാൻ സാധ്യതയുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *