ആംബുലൻസിന് നേരെ യുവാക്കളുടെ ആക്രമണം; ഡ്രൈവർക്കും രോഗിയുടെ സഹോദരനും പരിക്ക്..

വയനാട് കൽപ്പറ്റ വെങ്ങപ്പള്ളിയിൽ രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന് നേരെ യുവാക്കളുടെ ആക്രമണം. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ലത്തീഫിനും രോഗിയുടെ സഹോദരൻ നസീറിനും പരിക്കേറ്റു.കൊറോത്ത് ഭാഗത്ത് ഉണ്ടായ റോഡപകടത്തിൽ പരിക്കേറ്റ വ്യക്തിയെ അടിയന്തര ചികിത്സയ്ക്കായി WIMS Hospital ലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. അതിവേഗത്തിൽ സഞ്ചരിച്ചിരുന്ന ആംബുലൻസ് തടഞ്ഞുനിർത്തിയ ശേഷം ഒരു സംഘം യുവാക്കൾ ആക്രമണം നടത്തിയെന്നാണ് വിവരം.ആക്രമണത്തിൽ പരിക്കേറ്റ ലത്തീഫിനെയും നസീറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയെ സമയബന്ധിതമായി ചികിത്സാ കേന്ദ്രത്തിലെത്തിക്കുന്നതിനിടെയുണ്ടായ ആക്രമണം പ്രദേശത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.സംഭവത്തിൽ കൽപ്പറ്റ പോലീസ്കേ സെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.അടിയന്തര ചികിത്സാ സേവനങ്ങൾ നിർവഹിക്കുന്ന ആംബുലൻസുകൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ വിവിധ മേഖലകളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. രോഗികളുടെ ജീവൻ രക്ഷിക്കുന്ന സേവനങ്ങളെ തടസപ്പെടുത്തുന്ന ഇത്തരം നടപടികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകു

Leave a Reply

Your email address will not be published. Required fields are marked *