ഇരിങ്ങല്ലൂരിൽ മലമ്പനി സ്ഥിരീകരിച്ചെങ്കിലും വ്യാപനമില്ല; 1,452 പേരുടെ പരിശോധനാഫലം നെഗറ്റീവ്, പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു.

കോഴിക്കോട് | പന്തീരാങ്കാവ് ഇരിങ്ങല്ലൂരിൽ ഒരാൾക്ക് മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഒളവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രം അറിയിച്ചു.മലമ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തി. ഇരിങ്ങല്ലൂർ കണ്ടിയിൽ മീത്തൽ, കരുവാത്ത് മീത്തൽ, ചെല്ലപ്ര മീത്തൽ, ഇമ്പിലാശ്ശേരി, പറശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ 821 പേരിൽ നിന്നും സമീപത്തെ നിർമ്മാണ കേന്ദ്രങ്ങളിലെ 631 തൊഴിലാളികളിൽ നിന്നും രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു.പരിശോധനാഫലങ്ങൾ എല്ലാം നെഗറ്റീവാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. പ്രദേശത്ത് മലമ്പനി വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നതായും ആരോഗ്യപ്രവർത്തകർ പറഞ്ഞു.അതേസമയം, രോഗവ്യാപനം തടയുന്നതിനായി കൊതുകുനശീകരണ പ്രവർത്തനങ്ങളും മറ്റ് പ്രതിരോധ നടപടികളും തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *