
‘സിനിമയിലെ ഏറ്റവും മികച്ച കഥപറച്ചിലുകാരിൽ ഒരാളാണ് ജയറാമെന്ന് നടൻ ബൈജു സന്തോഷ്. ചിത്രങ്ങളെ കുറച്ച് പെരുപ്പിച്ച് പറയുന്നത് ജയറാമിന്റെ സ്വതസിദ്ധമായ ശൈലിയാണെന്നും അത് നേരിട്ട് കേൾക്കാൻ ഏറെ രസമാണെന്നും ബൈജു പറഞ്ഞു.”നമ്മൾ ഒരു സ്ഥലത്ത് ചെന്നാൽ ആയിരം പേരുണ്ടെങ്കിൽ പുള്ളി പറയും പതിനായിരം പേരുണ്ടായിരുന്നു എന്ന്. അങ്ങനെ പറയുന്നതൊക്കെ പുള്ളിയുടെ ഒരു രീതിയാണ്. അത് കേൾക്കാൻ നല്ല രസമാണ്,” ബൈജു പറഞ്ഞു.അടുത്തിടെ ജയറാമിന്റെ ‘എളിമ’യെ സോഷ്യൽ മീഡിയയിൽ ട്രോളുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.”പണ്ടൊക്കെ അഹങ്കാരിയാണെന്ന് പറയുമായിരുന്നു. ഇപ്പോൾ കുറച്ച് എളിമ കാണിച്ചപ്പോഴേക്കും അതിനെ ട്രോളി കൊല്ലുകയാണ്. ഇത് ശകലം കുറച്ചാൽ നന്നായിരിക്കും. മലയാളികൾക്ക് ഇത്രയും എളിമ കൊടുക്കരുത്, തമിഴിൽ ഓക്കെയാണ്,” എന്ന് ബൈജു സന്തോഷ് തമാശരൂപേണ പറഞ്ഞു.
