കളിക്കുന്നതിനിടെ അലൂമിനിയ പാത്രം തലയിൽ കുടുങ്ങി; രണ്ടുവയസ്സുകാരിയെ രക്ഷിച്ച് ഫയർ ഫോഴ്സ്

നാദാപുരം :കളിക്കുന്നതിനിടെ അലൂമിനിയ പാത്രം തലയിൽ കുടുങ്ങിയ രണ്ടുവയസ്സുകാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നാദാപുരം പാറക്കടവ് ഉമ്മത്തൂർ കളത്തറ അനസിന്റെ മകൾ ഫാത്തിമ ആലിയയ്ക്കാണ് ഇന്ന് രാവിലെ അപകടം സംഭവിച്ചത്.അടുക്കളയിൽ നിന്ന് അലൂമിനിയ പാത്രം എടുത്ത് കളിക്കുന്നതിനിടെ കുട്ടി അത് തലയിൽ വെക്കുകയായിരുന്നു. തുടർന്ന് പാത്രം തലയിൽ കുടുങ്ങിയതോടെ കുട്ടി കരയാൻ തുടങ്ങി. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ പാത്രം നീക്കം ചെയ്യാൻ ഏറെ നേരം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.തുടർന്ന് കുട്ടിയെ നാദാപുരം ഫയർ സ്റ്റേഷനിലെത്തിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കട്ടറും സ്പ്രഡറും ഉപയോഗിച്ച് അതീവ ജാഗ്രതയോടെ അലൂമിനിയ പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.സ്റ്റേഷൻ ഓഫീസർ എസ്. വരുൺ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ മധു പ്രസാദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, മുഹമ്മദ് സാനിജ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *