തിരിച്ചുവരവ് അനിവാര്യം: പാർട്ടി ശൈലിയിൽ തിരുത്തൽ വേണമെന്ന് കെ.കെ. ശൈലജ

തിരുവനന്തപുരം | തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിന്റെ നേതൃത്വ ശൈലിയും പ്രവർത്തന രീതിയും തിരുത്തണമെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. പാർട്ടി വാരികയായ ‘ചിന്ത’യിൽ പ്രസിദ്ധീകരിച്ച “തിരിച്ചുവരവ് അനിവാര്യമാണ്” എന്ന ലേഖനത്തിലാണ് വിമർശനാത്മക നിലപാട് അവർ വ്യക്തമാക്കിയത്.നേതാക്കളുടെയും പ്രവർത്തകരുടെയും ജീവിതരീതി, പെരുമാറ്റം, സംസാരശൈലി എന്നിവയിൽ മാറ്റം അനിവാര്യമാണെന്നും ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്ന രീതിയിലേക്ക് പാർട്ടി മാറണമെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടിക്കുള്ളിൽ നടക്കുന്ന അവലോകന ചർച്ചകൾക്ക് ഇത് പുതിയ ദിശ നൽകുന്നതായി വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *