തിരുവനന്തപുരം മേയറുമായുള്ള കൂടിക്കാഴ്ച വിവാദം: വിശദീകരണവുമായി കോഴിക്കോട് മേയർ

കോഴിക്കോട്: തിരുവനന്തപുരം മേയർ വി.വി. രാജേഷുമായുള്ള കൂടിക്കാഴ്ചയെ ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി കോഴിക്കോട് മേയർ ഒ. സദാശിവൻ. സർക്കാർ തലത്തിൽ കോഴിക്കോട് കോർപ്പറേഷന്റെ വിവിധ വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള ഔദ്യോഗിക സന്ദർശനത്തിനിടെയാണ് തിരുവനന്തപുരം മേയറെ സന്ദർശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.നഗരസഭകളുടെ വികസന അനുഭവങ്ങൾ പങ്കുവെക്കുകയും കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ കാര്യക്ഷമമായി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയുമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് മേയർ വ്യക്തമാക്കി. ഒരു ജനപ്രതിനിധി മറ്റൊരു നഗരസഭാ മേയറെ സന്ദർശിച്ചതിനെ രാഷ്ട്രീയ വിവാദമാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നഗര വികസനവുമായി ബന്ധപ്പെട്ട സഹകരണവും ആശയവിനിമയവും ശക്തിപ്പെടുത്തുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യമെന്നും ഒ. സദാശിവൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *