തിരുവള്ളൂരിലെ സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച; 7 മരണം, നിരവധി പേരുടെ നില ഗുരുതരം

ചെന്നൈ | തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ കടൽവിഭവ കയറ്റുമതി സ്ഥാപനത്തിലുണ്ടായ അമോണിയ വാതക ചോർച്ചയിൽ ഏഴ് തൊഴിലാളികൾ മരിച്ചു. 60-ലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാതകം ശ്വസിച്ച നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്.പെരിയപാളയത്തിനടുത്തുള്ള കന്നിഗൈപെയറിലെ സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ സീഫുഡ് എക്സ്പോർട്ട്സ് കേന്ദ്രത്തിലാണ് ഇന്ന് ഉച്ചയോടെ അപകടമുണ്ടായത്. വാതക ചോർച്ചയെത്തുടർന്ന് തൊഴിലാളികൾക്ക് ശ്വാസതടസ്സം, തലകറക്കം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയും തുടർന്ന് ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അനുശോചനം രേഖപ്പെടുത്തി. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അറിയിച്ചു. ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *