
കോഴിക്കോട്: രാമനാട്ടുകരയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ പഴവർഗ്ഗ വിപണിയിൽ വിൽപ്പനയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. റംബുട്ടാൻ, ഞാവൽപ്പഴം എന്നിവയ്ക്കാണ് പ്രധാനമായും ആവശ്യക്കാർ കുത്തനെ കുറഞ്ഞത്.മാങ്ങയുടെ സീസൺ ആയതിനാൽ കുറഞ്ഞ വിലയിൽ പഴങ്ങൾ ലഭ്യമായിരുന്നിട്ടും ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതായി VPS ഫ്രൂട്സ് ഉടമ സിദ്ധിക്ക് പി ടി പറഞ്ഞു
. ഇതോടെ പഴക്കച്ചവടക്കാർക്കും കർഷകർക്കും സാമ്പത്തിക നഷ്ടം നേരിടേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്.റംബുട്ടാൻ പ്രധാനമായും കോട്ടയം, പത്തനംതിട്ട ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ നിന്നാണ് കോഴിക്കോട് വിപണിയിലെത്തുന്നത്. എന്നാൽ നിലവിലെ നിപ്പ ഭീതിയെ തുടർന്ന് ഈ മേഖലകളിൽ നിന്ന് പുതിയ സ്റ്റോക്ക് എത്തിക്കുന്നതിൽ കുറവ് വന്നിട്ടുണ്ടെന്നും വ്യാപാരികൾ വ്യക്തമാക്കി.ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നതിനിടെ വിപണിയിൽ ഉണ്ടാകുന്ന മാന്ദ്യം സാധാരണ വ്യാപാര പ്രവാഹത്തെയും ബാധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
