ന്യൂനപക്ഷ യുവജനങ്ങള്‍ക്കായി സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.തിങ്കള്‍ മുതല്‍ വെള്ളി വരെ റെഗുലര്‍ ബാച്ചും ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചും സംഘടിപ്പിക്കും. ആറു മാസത്തെ പരിശീലന പരിപാടിയിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 24 വരെ സ്വീകരിക്കും.അപേക്ഷകര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18 വയസ്സ് പൂര്‍ത്തിയായവരായിരിക്കണം. വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.അപേക്ഷാ ഫോമുകള്‍ കോഴിക്കോട് പുതിയറയിലെ പരിശീലന കേന്ദ്ര ഓഫീസില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2724610, 8129332503, 9846654930 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *