പാരമ്പര്യത്തിന്റെ താളമിട്ട് കളിയാട്ടകാവ് ഉത്സവം; മലബാറിന്റെ അവസാന ഉത്സവത്തിന് മെയ് 29ന് തിരശ്ശീല ഉയരും

മലബാറിന്റെ തനതായ ആചാര-അനുഷ്ഠാന പാരമ്പര്യങ്ങളെ ഓർമ്മിപ്പിച്ച് കളിയാട്ടം ഉത്സവം.ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.

കളിയാട്ടം കാപ്പൊലിച്ചാൽ വീടുകളിൽ കൊട്ടിപ്പാട്ട് നടത്തുന്നതാണ് പ്രദേശത്തിന്റെ പ്രത്യേക ആചാരം.മെയ് 29 വെള്ളിയാഴ്ച നടക്കുന്ന ഉത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന വരവുകളും ചടങ്ങുകളും ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.മലബാറിലെ അവസാന ഉത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ആഘോഷം,

പാരമ്പര്യവും വിശ്വാസങ്ങളും നിറഞ്ഞ ഒരു സാംസ്കാരിക സംഗമമായി മാറുകയാണ്. പ്രദേശവാസികളും ഭക്തജനങ്ങളും വലിയ ആവേശത്തോടെയാണ് ഉത്സവത്തെ വരവേൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *