
എക്സാലോജിക്-സി.എം.ആർ.എൽ സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പിണറായി വിജയനുടെ കുടുംബവുമായി ബന്ധപ്പെട്ട തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിയതായി റിപ്പോർട്ടുകൾ. ഇന്ന് പുലർച്ചെയോടെയായിരുന്നു പരിശോധന നടന്നതെന്നാണ് വിവരം.
P. A. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും പരിശോധിച്ചുവെന്നാണ് സൂചന. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, ബാങ്ക് വിവരങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചതായി റിപ്പോർട്ടുകളുണ്ട്.സി.എം.ആർ.എൽ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കേസിന്റെ അടിസ്ഥാനമെന്നാണ് സൂചന. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും സാമ്പത്തിക ഇടപാടുകളുടെ ഉറവിടം കണ്ടെത്തുന്നതിനുമായി പരിശോധന തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
.സംഭവം പുറത്തുവന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും വലിയ ചർച്ചകൾക്ക് തുടക്കമായിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയപ്പോൾ, ഔദ്യോഗിക പ്രതികരണം സർക്കാർ ഭാഗത്ത് നിന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.
