
കൊച്ചി: എറണാകുളം ജില്ലയിലെ പിറവം മുളക്കുളം പാലത്തിന് സമീപം പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി.ആദ്യം കുഞ്ഞിന്റെ മൃതദേഹമാണ് നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മാതാവിന്റെയും മൃതദേഹം കണ്ടെത്തി. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
