പോക്സോ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും ₹1.27 ലക്ഷം പിഴയും

കേണിച്ചിറ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് കർശന ശിക്ഷ വിധിച്ച് കോടതി. ഇരുളം ഓർക്കടവ് ആലിങ്കൽ വീട്ടിൽ ജോൺസൺ @ ബൈജു (42)വിനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി വിവിധ വകുപ്പുകളിലായി ജീവപര്യന്തം തടവും, കൂടാതെ 9 വർഷം തടവും 1,27,000 രൂപ പിഴയും ശിക്ഷയായി വിധിച്ചത്.2019-ൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് ശിക്ഷ. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കേണിച്ചിറ സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന എസ്. സതീഷ് കുമാർ ആണ്.കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ. കൃഷ്ണകുമാർ ശിക്ഷ വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *