
മണ്ണൂർ: ചെറുവണ്ണൂർ ബി.സി റോഡ് കമാനപ്പാലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ശിവാനി (24)യുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.ഫറോക്ക് കോളേജ് കൊടക്കല്ലുപറമ്പ് സ്വദേശി രാജൻ–വസന്ത ദമ്പതികളുടെ മകളാണ് ശിവാനി. കുടുംബം നിലവിൽ കടലുണ്ടി മണ്ണൂർ വളവിലാണ് താമസിച്ചുവരുന്നത്. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്ന ശിവാനിക്ക് രണ്ട് സഹോദരിമാരുണ്ട്.ഇന്നലെ വൈകിട്ടാണ് ചെറുവണ്ണൂർ ബി.സി റോഡ് കമാനപ്പാലത്തിന് സമീപം ശിവാനിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
