
കൊൽക്കത്ത: കഴിഞ്ഞ 14-ന് പശ്ചിമ ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടയാൾ മലയാളിയല്ലെന്ന് പോലീസ് അറിയിച്ചു. നേരത്തെ മരിച്ചത് കേരള സ്വദേശിയായ സന്ദീപ് ആണെന്ന വിവരമാണ് പുറത്തുവന്നിരുന്നത്.എന്നാൽ സംഭവത്തിൽ നടത്തിയ കൂടുതൽ അന്വേഷണത്തിനൊടുവിൽ കൊല്ലപ്പെട്ടത് ബെംഗളൂരു സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മരിച്ചയാളെ കേരള സ്വദേശിയെന്ന് തിരിച്ചറിഞ്ഞതെന്നും, തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിലാണ് യഥാർത്ഥ തിരിച്ചറിയൽ സ്ഥിരീകരിച്ചതെന്നും അധികൃതർ അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
