
തിരുവനന്തപുരം: മകളോട് അതിക്രമം കാണിച്ചെന്നാരോപിക്കുന്ന അയൽവാസിയെ മർദിച്ച് കാലൊടിച്ച സംഭവത്തിൽ പിതാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം പോത്തൻകോടിലാണ് സംഭവം. പോക്സോ കേസിൽ പ്രതിയായ അയൽവാസിക്കെതിരായ പ്രകോപനമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവാണ് പ്രതിയെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അയൽവാസിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവിഭാഗങ്ങളുമായി ബന്ധപ്പെട്ടും പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.
