
മാത്തറ | മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ ഒളവണ്ണ പഞ്ചായത്തിലെ കുന്നത്തുപാലത്തിന് സമീപം മാവോളി മീത്തൽ ഫുട്പാത്ത് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.പഞ്ചായത്ത്, വില്ലേജ്, കലക്ടർ എന്നിവർക്ക് നൽകിയ അപേക്ഷയെ തുടർന്ന് എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് നിർമ്മാണത്തിനായി 73 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് വാർഡ് അംഗം ടി.പി.എം. സാദിഖ് അറിയിച്ചു. എം.എൽ.എ റസാഖ് മാസ്റ്റർ സ്ഥലവും സന്ദർശിച്ചിരുന്നു.ജൂൺ 17-ന് പുലർച്ചെ ശക്തമായ മഴയെ തുടർന്ന് കോൺക്രീറ്റ് നടപ്പാതയുടെ അടിയിലെ മണ്ണ് പൂർണ്ണമായും ഇടിഞ്ഞതോടെ പ്രദേശത്തെ 20-ഓളം കുടുംബങ്ങൾ പ്രയാസത്തിലായി. വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഉറപ്പ് നൽകിയതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.ക്യ
