മാസപ്പടി കേസ്: ടി. വീണയ്ക്ക് വീണ്ടും ഇ.ഡി സമൻസ്; ജൂൺ 29ന് കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി | സിഎംആർഎൽ–എക്സാലോജിക് കേസിൽ ടി. വീണയ്ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. ജൂൺ 29ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. നേരത്തെ ജൂൺ 17ന് വീണയെ ഒമ്പത് മണിക്കൂറിലേറെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസിന് സേവനം നൽകാതെയാണ് സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ ലഭിച്ചതെന്നാണ് ഇ.ഡിയുടെ അന്വേഷണത്തിലെ പ്രധാന ആരോപണം. ഈ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്നാണ് സൂചന.സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം ഇ.ഡിയും മറ്റ് ഏജൻസികളും തുടരുകയാണ്. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിവിധ രേഖകളും മൊഴികളും പരിശോധിച്ചുവരുന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *